കുതിരപുറത്തു നിന്ന് വീണ പോലീസ് വനിതയെ സഹായിക്കാന്‍ പോപ്‌മൊബീല്‍ വിട്ടു പുറത്തിറങ്ങി മാര്‍പാപ്പ

 

പ്രമുഖ വ്യക്തികള്ക്ക് സുരക്ഷയൊരുക്കാനായി സെക്യൂരിറ്റി ഉദ്യോഗസ്ഥര് അവരെ അനുഗമിക്കും. എന്നാല് ഈ സെക്യൂരിറ്റി ഓഫീസര്മാര്ക്ക് അപകടം പറ്റുമ്പോള് വിഐപികളുടേയും വിവിഐപികളുടേയും മറ്റും പ്രതികരണം എങ്ങനെയായിരിക്കും. അത്തരമൊരു വിവിഐപിയുടെ ശ്രദ്ധേയമായ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്മീഡിയയില് വൈറലായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റേയും ഏറ്റവും വലിയ മതവിശ്വാസി സമൂഹത്തിന്റേയും നേതാവ് – ഫ്രാന്‌സിസ് മാര്പാപ്പ.

പോപ്‌മൊബീലില്‍ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാര്‍പാപ്പ. ഇതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കുതിരപ്പടയാളികളുടെ വ്യൂഹത്തിലെ ഒരു കുതിര, പുറത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടഞ്ഞ് താഴെയിട്ടു. പോപ്‌മൊബീലില്‍ ഇടിച്ചാണ് ഉദ്യോഗസ്ഥ നിലത്തുവീണത്. ഉടന്‍തന്നെ മാര്‍പാപ്പ സുരക്ഷ അവഗണിച്ച് പോപ്‌മൊബീലില്‍നിന്ന് ഇറങ്ങി, നിലത്തുവീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയ്ക്കു സമീപമെത്തി.

കുറച്ചുസമയത്തിനുള്ളില്‍ ആംബുലന്‍സ് എത്തി ഉദ്യോഗസ്ഥയെ മാറ്റിയശേഷമാണ് മാര്‍പാപ്പ വാഹനത്തിലേക്കു മടങ്ങിയത്. ഉദ്യോഗസ്ഥയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ലോകനേതാവിന്റെ മാനുഷിക മുഖമെന്നു പലരും പ്രതികരിച്ചു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: