ആരോഗ്യവും ഭവന പ്രതിസന്ധിയും അയര്‍ലന്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍: സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: പൊതുജന ആരോഗ്യവും, ഭവന പ്രതിസന്ധിയും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ടുകള്‍. സണ്ഡേ ടൈംസ് പുറത്തുവിട്ട അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അയര്‍ലന്‍ഡ് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാം സ്ഥാനം ആരോഗ്യത്തിനും, രണ്ടാമത് ഹൗസിങ് പ്രശ്‌നങ്ങളുമാണ് എന്നാണ് കണ്ടെത്തല്‍.

അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനവും പേരും ആരോഗ്യം ഒരു വെല്ലുവിളിയാണെന്ന് കണ്ടെത്തിയപ്പോള്‍ 68 ശതമാനം പേര്‍ ഹൗസിങ് പ്രതിസന്ധി രണ്ടാമത്തെ പ്രധാന ദേശീയ പ്രശ്‌നമായി ചൂണ്ടിക്കാട്ടുകയായിരുന്നു. ആശുപത്രിയില്‍ യാഥാര്‍ത്ഥസമയത്ത് രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് വലിയൊരു വിഭാഗം പറയുന്നു. ഭവന വില വര്‍ദ്ധിക്കുന്നത്, വാടകയിലുണ്ടായ വര്‍ദ്ധനവ് എന്നീ പ്രശ്‌നങ്ങളും രൂക്ഷമാണെന്നത് എടുത്തുകാണിക്കുകയാണ് ഈ സര്‍വേഫലം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: