വാരാന്ത്യത്തിലെ മഴ: ചില കൗണ്ടികളില്‍ വെള്ളക്കെട്ടുകള്‍ മാറിയിട്ടില്ല

ഡബ്ലിന്‍: ഇന്നലെ തകര്‍ത്തുപെയ്ത മഴയെ തുടര്‍ന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഇന്നും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ ഗതാഗത യോഗ്യമല്ലെന്ന് എ എ റോഡ് വാച്ച് റിപ്പോര്‍ട്ട് ചെയുന്നു. കില്‍കെന്നി നഗരത്തില്‍ Circular road, Ardaloo road, Bleach road എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ലീമെറിക്കില്‍ R506 വെള്ളക്കെട്ടിലകപ്പെട്ടു. Rosbrien road ഗതാഗത യോഗ്യമല്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ടിപ്പററിയില്‍ Baltina മുതല്‍ Birdlinll road-ല്‍ കൂടി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഡബ്ലിനില്‍ Fingal കൗണ്ടി കൗണ്‍സില്‍ മലഹേഡിനും, സ്വാഡിനും ഇടക്കുള്ള Estuary road അടക്കാന്‍ നിര്‍ദ്ദേശം നല്‍കി. പിന്നീട് ഇത് തുറന്നു കൊടുത്തെങ്കിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: