അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീണ്ടും: രാജ്യ വ്യാപകമായി യെല്ലോ വാര്‍ണിങ്

ഡബ്ലിന്‍: മെറ്റ് ഏറാന്റെ യെല്ലോ വാണിങ് വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത് രാജ്യം വെള്ളപ്പൊക്ക ഭീഷണിയില്‍ അകപ്പെട്ടിരുന്നു. ഇത് അവസാനിക്കുന്നതിന് മുന്‍പാണ് വീണ്ടും മറ്റൊരു വിന്‍ഡ് വാണിങ് പുറത്തുവരുന്നത്. നാളെ രാത്രിയോടെ കാറ്റ് ശക്തമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റിനെ കരുതിയിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് കൗണ്ടികൗണ്‍സിലുകള്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: