അയര്‍ലണ്ടില്‍ വില്പനക്കെത്തിയ ചോക്കലേറ്റുകളില്‍ സാല്‍മൊണല്ല ബാക്റ്റീരിയ; മാര്‍സ് ചോക്കലേറ്റുകള്‍ പിന്‍വലിച്ചു

 

അയര്‍ലണ്ടില്‍ വില്പനക്കെത്തിയ പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ് ചോക്ളേറ്റ് ബാറുകളില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയ കണ്ടെത്തി. ഇതോടെ ഈ ഉത്പന്നത്തെ തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അയര്‍ലന്‍ഡിലെ ഫുഡ് സേഫ്റ്റി അഥോറിറ്റി (എഫ്.എസ്.ഐ.ഐ) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലും ഈ കമ്പനികളുടെ ഉത്പന്നങ്ങളില്‍ സാല്‍മൊണല്ല ബാക്ടീരിയ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ചോക്കലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാനിധ്യം പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ വിപണിയിലിറക്കിയവ ഭക്ഷ്യ യോഗ്യമല്ലെന്നു കമ്പനി നേരിട്ട് അറിയിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലും ബാക്ടീരിയ ഉണ്ടെന്ന് ഉറപ്പായതോടെ മാര്‍സ് ചോക്ളേറ്റ് കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വ്യാപാരികള്‍ ഇത് വില്പന നടത്തരുതെന്നും, ഇത് വാങ്ങിച്ചിട്ടുള്ള ഉഭോക്താക്കള്‍ കൈവശം വെയ്ക്കാതെ തൊട്ടടുത്തുള്ള വ്യാപാര കേന്ദ്രത്തില്‍ എത്തിക്കണമെന്നും മാര്‍സ് ചോക്കലേറ്റ് അറിയിച്ചിട്ടുണ്ട്.

ഈ ഉത്പന്നങ്ങളുടെ ഉപയോഗം സാല്‍മോണല്ലോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി വിദഗ്ദര്‍ പറഞ്ഞു. സാല്‍മൊണല്ല ശരീരത്തില്‍ പ്രവേശിക്കുന്നത് വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ രോഗലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. കമ്പനി പിന്‍വലിച്ച ചോക്കലേറ്റ് ബാച്ച് കോഡുകള്‍ ഇവയാണ്:

720B1SLO00, best before 13.05.2018 (Galaxy);
720A1SLO00, best before 13.05.2018 (Maltesers)

 

 

 

Share this news

Leave a Reply

%d bloggers like this: