ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് കരുത്തേക്കും: ലിയോ വരേദ്കര്‍

 

ഡബ്ലിന്‍: യൂറോപ്പിന് പുറത്ത് നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി അയര്‍ലണ്ട്. ഇതിന്റെ ഭാഗമായി പത്തോളം രാജ്യങ്ങളില്‍ ഐറിഷ് എംബസികള്‍ തുറക്കും. ന്യുസിലാന്റ്, ചിലി, കാനഡ, ഒമാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കം ആരംഭിക്കുമെന്ന പറഞ്ഞ വരേദ്കര്‍ ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈയുമായും പ്രത്യേക നയതന്ത്ര ബന്ധം സ്ഥാപിക്കും. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന സൂചനയാണ് വരേദ്കര്‍ നല്‍കുന്നത്.

ബ്രെക്സിറ്റിന് ശേഷം ഇത് ആദ്യമായാണ് അയര്‍ലണ്ട് ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ബ്രിട്ടാനുമായി നിര്‍ത്തലക്കപ്പെടുന്ന വാണിജ്യ വ്യാപാര ബന്ധങ്ങള്‍ യൂറോപ്പിന് പുറത്ത് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ മാനുഷ്യവിഭവ ശേഷി അയര്‍ലണ്ടിലെ ആരോഗ്യ സാങ്കേതിക മേഖലകളില്‍ പ്രയോജനപ്പെടുത്താനുള്ള നീക്കവും അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: