എമിറേറ്റ്‌സ് പൗരന്മാര്‍ക്ക് ഇനിമുതല്‍ വിസ നിയന്ത്രണങ്ങളില്ലാതെ അയര്‍ലന്റിലെത്താം

 

ഡബ്ലിന്‍: യുഎഇ പൗരന്മാര്‍ക്ക് അയര്‍ലണ്ട് സന്ദര്‍ശനത്തിന് വിസ നിയന്ത്രണം ഒഴിവാക്കും. വിസ ഇല്ലാതെ ഇവര്‍ക്ക് അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ കഴിയുന്ന നിയമമാണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ജനുവരി 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് നിയമ മന്ത്രി ചാര്‍ലി ഫ്‌ളാനഗന്‍ അറിയിച്ചു.

അയര്‍ലണ്ടിന്റെ നമ്പര്‍ വണ്‍ ഇക്കണോമിക് പാട്‌നറ്റായ യുഎഇ യില്‍ ഏകദേശം 15 ശതമാനത്തോളം ഐറിഷ് പൗരന്മാരുണ്ട്. അയര്‍ലണ്ടില്‍ നിക്ഷേപം നടത്തുന്ന എമിറേറ്റ്‌സ് കമ്പനികളുടെ എണ്ണവും ഓരോ വര്‍ഷവും വറ്ദ്ധിച്ചു വരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള എംബസി ബന്ധങ്ങളും ശക്തമാണ്. അയര്‍ലണ്ടില്‍ വിദ്യാഭ്യാസത്തിനെത്തുന്ന എമിറേറ്റ്‌സ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഇ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.

യുഎഇ പൗരന്മാര്‍ക്ക് വിസ നിയന്ത്രണം എടുത്തുകളയുന്നതോടെ കൂടുതല്‍ ബിസിനസ്സ് ഗ്രൂപ്പുകളുടെ അയര്‍ലന്റിലേക്കുള്ള കടന്നു വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അയര്‍ലണ്ടിലെ ടൂറിസം മേഖലയ്ക്കും ഈ നിയമം ഏറെ ഗുണകരമായിരിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: