അഞ്ച് വര്‍ഷത്തോളം വെള്ളം ലഭിക്കാതെ ഗാല്‍വേ കുടുംബം

ഗാല്‍വേ: 5 വര്‍ഷത്തോളം വെള്ളത്തിന്റെ ദൗര്‍ലഭ്യം അനുഭവിക്കുന്ന ഒരു കുടുംബം ഗാല്‍വേയില്‍. വീട് അല്പം കുന്നിന്‍ മുകളില്‍ ആയതിനാല്‍ ജലവിതരണ സംവിധാനങ്ങള്‍ ഈ കുടുംബത്തിന് ലഭിക്കുന്നില്ല. അച്ഛനും, അമ്മയും മൂന്നു ചെറിയ കുട്ടികളുമുള്ള കുടുംബത്തിന്റെ കഥ പുറത്തുവിട്ടത് ലോക്കല്‍ ഇന്‍ഡിപെന്‍ഡന്റ് ടി.ഡി ത്രിവര്‍ ഓ ക്‌ളോചാര്‍ട്ടേഗ ആണ്.

വാട്ടര്‍ ടാപ്പുകളില്‍ നൂലുപോലെ വരുന്ന ഇറ്റിറ്റ് വീഴുന്ന വെള്ളം കൊണ്ട് മാത്രമാണ് ഇത്രയുംകാലം കഴിച്ചുകൂട്ടിയതെന്ന് ഈ കുടുംബം പറയുന്നു. തെക്കന്‍ കന്നിമാറയില്‍ പലയിടങ്ങളിലും ഐറിഷ് വാട്ടറിന്റെ ജലവിതരണം കാര്യക്ഷമമല്ലെന്ന് പരാതികളുയരുന്നുണ്ട്. ഒട്ടും വെള്ളം ലഭിക്കാത്ത ദിവസങ്ങളില്‍ 15 കിലോമീറ്റര്‍ ദൂരത്തുള്ള ഇവരുടെ കുടുംബവീട്ടില്‍ നിന്നും ടാങ്കില്‍ വെള്ളമെത്തിക്കുകയാണ് ഈ കുടുംബം. ചില ദിവസങ്ങളില്‍ ഒരു കപ്പ് വെള്ളം പോലും തികച്ച് ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

കൗണ്ടി കൗണ്‍സില്‍ പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ ജലവിതരണം കാര്യക്ഷമമാക്കാന്‍ മറ്റു സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തണമെന്ന കാര്യം ഐറിഷ് വാട്ടറിന് നന്നായി അറിയാമെന്നും ഇവര്‍ പറയുന്നു. കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്റെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ഐറിഷ് വാട്ടറിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ലോക്കല്‍ ടി.ഡി ട്രിവര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: