ഡബ്ലിന്‍ ബസിന്റെ റൂട്ട് മാറ്റം അടുത്ത ആഴ്ച മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഡബ്ലിന്‍ ബസിന്റെ ചില റൂട്ടുകള്‍ക്ക് ജനുവരി 29 തിങ്കളാഴ്ച മുതല്‍ മാറ്റം വരുത്തും. കോളേജ് ഗ്രീന്‍ ഏരിയയില്‍ ഗതാഗതത്തിരക്ക് വര്‍ധിച്ചതാണ് റൂട്ട് മാറ്റത്തിന് കാരണം. നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും, ഡബ്ലിന്‍ സിറ്റി കൗണ്‍സിലും സംയുക്തമായി എടുത്ത തീരുമാനമാണിതെന്ന് ഡബ്ലിന്‍ ബസ് അറിയിച്ചു.

ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഈ മേഖലയില്‍ സ്വകാര്യ വാഹങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്താന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. മറ്റു ചില അവസരങ്ങളില്‍ ടാക്‌സികള്‍ക്കും ഇവിടെ പ്രവേശന അനുമതി ലഭിക്കാറില്ല. വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ തടസം സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് ദിനംപ്രതി നൂറു കണക്കിന് പരാതികളാണ് ലഭിക്കുന്നത്.

25, 25a, 25b, 25d, 37, 39, 39a, 70 എന്നീ റൂട്ടുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ നിലവില്‍ വരും. എന്നാല്‍ Xpreso സര്‍വീസുകളില്‍ 25x, 27x, 32x, 33x, 39x, 41x, 51x, 66x, 67x എന്നീ റൂട്ടുകള്‍ കോളേജ് ഗ്രീനില്‍ നിന്നും പൂര്‍ണമായും മാറ്റാനും ആലോചനയുണ്ട്. പൊതു ഗതാഗതം സുതാര്യമാക്കുന്നതിന്റെ ഭാഗമാണിതെന്ന് ഡബ്ലിന്‍ ബസ് അറിയിച്ചു. ബസ് റൂട്ടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ സംശയ നിവാരണങ്ങള്‍ക്ക് 8734222 എന്ന കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ വിവരങ്ങള്‍ അന്വേഷിക്കാം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: