ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പുതിയ ഒ.പി യുണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: ആശുപത്രി തിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ഒ.പി യുണിറ്റ് ആരംഭിച്ചതായി ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ആശുപത്രി അറിയിച്ചു. 5.5 മില്യണ്‍ ചെലവിട്ട ഈ യൂണിറ്റില്‍ ന്യുറോളജി-റീനല്‍ ഫെസിലിറ്റി സേവനങ്ങളാണ് ലഭ്യമാവുക. രണ്ട് നിലകളിലായി പ്രവര്‍ത്തനം തുടങ്ങിയ ഒ.പി യൂണിറ്റില്‍ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി വന്നെത്തുന്നത്.

ആശുപത്രിക്ക് ലഭിച്ച ഡൊണേഷന്‍ തുകയില്‍ നിന്നാണ് ഒ.പി യുണിറ്റിനുള്ള ഫണ്ട് കണ്ടെത്തിയതെന്ന് ആശുപത്രി വ്യക്തമാക്കി. ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ നിരവധി രോഗികള്‍ ചികിത്സ ലഭിക്കാതെ വെയ്റ്റിങ് ലിസ്റ്റില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: