താലയില്‍ ആത്മഹത്യകള്‍ പെരുകുന്നു

ഡബ്ലിന്‍: താലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അടിയന്തിരമായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്-നെ അയക്കാന്‍ സിന്‍ ഫിന്‍ ടി.ഡി മന്ത്രിസഭയില്‍ ആവശ്യപ്പെട്ടു. ഇവിടെ നിന്നും 12 ദിവസത്തിനിടയില്‍ 5 ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇവിടുത്തെ ടി.ഡി സീന്‍ ക്രോവി-യാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മെന്റല്‍ ബാത്ത് കെയറിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആരോഗ്യ സേവനങ്ങള്‍ അയര്‍ലണ്ടില്‍ മുഴുവന്‍ വ്യാപകമാക്കാനും ടി.ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കോര്‍ക്കില്‍ നിരന്തരമായി തുടര്‍ന്ന ആത്മഹത്യാ പ്രവര്‍ണത ഇല്ലാതാക്കാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് ഫലം കാണില്ലെന്നും ടി.ഡി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം ആത്മഹത്യാ പ്രതിരോധം തീര്‍ക്കാന്‍ സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: