ജോലിക്കുള്ള അന്വേഷണത്തിലാണോ? യോഗ്യതകള്‍ക്കൊപ്പം Netiquette കൂടി ഒന്ന് ശ്രദ്ധിച്ചോളൂ…

ഡബ്ലിന്‍: ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ലഭിക്കാന്‍ ഇനി യോഗ്യതകള്‍ മാത്രം മതിയാവില്ല. യൂറോപ്പിലും, അമേരിക്കയിലും വേരുകളുള്ള ഫേമുകള്‍ ഉദ്യോഗാര്‍ത്ഥിയുടെ ശരിയായ സ്വഭാവവും, മനോനിലയും മനസിലാക്കാന്‍ ഇവരുടെ ഒരു വര്‍ഷത്തിനുള്ളിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷണ വിധേയമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്‍ഷം നടത്തുന്നവര്‍ക്കും മറ്റും ഇത് വന്‍ തിരിച്ചടി നല്കുന്നുണ്ടെന്ന വസ്തുത പലരും തിരിച്ചറിയാറില്ല.

ഉദ്യോഗാര്‍ഥിയെ രണ്ടോ, മൂന്നോ തവണ അഭിമുഖം നടത്തുന്നതിലും ഫലപ്രദമായ രീതിയായി Netiquette-യെ കാണുന്ന എം.എന്‍.സികളുടെ എണ്ണം കൂടി വരികയാണ്.പ്രത്യേകിച്ച് എം.ബി.എ പോലുള്ള ബിരുദം കരസ്ഥമാക്കി ഹ്യുമന്‍ റിസോഴ്സ് പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ Netiquette-യില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈ മേഖലയില്‍ നടക്കുന്ന സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.

ജോലിയുമായി ബന്ധപ്പെട്ട് പൊതു ഇടപെടല്‍ നടത്തേണ്ടി വരുന്ന ജോലികളിലും സോഷ്യല്‍ മീഡിയയില്‍ ഉദ്യോഗാര്‍ത്ഥിയുടെ നിലപാട് വളരെയധികം സ്വാധീനിക്കപ്പെടും. ഉയര്‍ന്ന യോഗ്യതയും, തൊഴില്‍ പരിചയവും ഉള്ളവര്‍ ജോലിക്കുള്ള തയ്യാറെടുപ്പില്‍ സ്വഭാവ രൂപീകരണവും ശരിയായ രീതിയില്‍ നടത്തണമെന്ന മുന്നറിയിപ്പാണ് തൊഴില്‍ മേഖലകളില്‍ നിന്നും ലഭിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: