വാടക നിരക്ക് വീണ്ടും റോക്കറ്റ് കുതിപ്പിലേക്ക്: ഉയര്‍ന്ന നിരക്ക് നല്‍കിയാലും താമസസ്ഥലം ലഭിക്കാതെ ആയിരങ്ങള്‍

ഡബ്ലിന്‍: രാജ്യത്തെ വാടക നിരക്കില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. പ്രോപ്പര്‍ട്ടി വെബ്സൈറ്റ് Daft.ie നടത്തിയ വാടക റിപ്പോര്‍ട്ടിലാണ് വാടക നിരക്ക് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അയര്‍ലണ്ടിലെ വാടക നിരക്ക് 10.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ മാസവാടക നിരക്ക് 1000 യുറോക്ക് മുകളിലെത്തി.

2017 അവസാന മൂന്ന് മാസത്തെ വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് നേരിട്ടുവെന്നാണ് വസ്തു മാര്‍ക്കറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഡബ്ലിനില്‍ 10.9 ശതമാനം, കോര്‍ക്കില്‍ 8 ശതമാനം, ഗാല്‍വേ-വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ 12 ശതമാനം, ലീമെറിക്കില്‍ 15 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. ഈ മാസം വസ്തു മാര്‍ക്കറ്റില്‍ വാടകവീടുകള്‍ വെറും 3,100 എണ്ണമായി ചുരുങ്ങി. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാടക നിരക്കായി ഇത് കണക്കാക്കപ്പെടുന്നു.

ഡബ്ലിനില്‍ 1822 യൂറോ, കോര്‍ക്കില്‍ 1180 യൂറോ, ഗാല്‍വെയില്‍ 1096 യൂറോ, ലീമെറിക്കില്‍ 1004 യൂറോ, വാട്ടര്‍ഫോര്‍ഡില്‍ 835 യൂറോ എന്നിങ്ങനെയാണ് വാടക നിരക്കുകള്‍. രാജ്യത്ത് ദേശീയ അടിസ്ഥാനത്തില്‍ 860 യൂറോ ആണ് ശരാശരി വാടക നിരക്ക്. ഈ തുകക്കും ഇതില്‍ കുറഞ്ഞും വാടക വീടുകള്‍ ലഭിക്കുന്നത് വാട്ടര്‍ഫോര്‍ഡ്, ലീട്രീം തുടങ്ങിയ നഗരത്തില്‍ മാത്രമാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: