അയര്‍ലണ്ടില്‍ ഔഷധങ്ങള്‍ക്ക് വില കുറയും

ഡബ്ലിന്‍: വന്‍ വില വര്‍ദ്ധനവ് നേരിടുന്ന ഔഷധങ്ങള്‍ക്ക് വില കുറക്കാനുള്ള പദ്ധതിയുമായി ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ്. യൂണിയന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇതിനായുള്ള പദ്ധതി ഒരുക്കും. Beneluxa എന്ന് പേരിട്ടിരിക്കുന്ന ഔഷധ കരാറില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്‌സംബര്‍ഗ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളെ പങ്കാളികളാകും.

വില കൂടിയ മരുന്നുകള്‍ സ്വന്തമായി നിര്‍മ്മിക്കാനും ഇവിടെ നിര്‍മ്മാണത്തിലില്ലാത്ത മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും ഈ കരാറിലൂടെ സാധ്യമാകും. ഈ കരാറുമായി മുന്നോട്ട് പോകുന്നതിന് ക്യാബിനറ്റിന്റെ അനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ തന്നെ വിലകൂടിയ മരുന്നുകള്‍ക്ക് വില കുറഞ്ഞു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വില കുറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: