മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കള്ളന്‍ കൊണ്ടു പോയി

 

ടെറി ബ്രയാന്റ് എന്ന 47 കാരന്‍ നടത്തിയ മോഷണം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. കാരണം, ടെറി മോഷ്ടിച്ചത് ഏറെ വിലപിടിച്ച ഓസ്‌കര്‍ പുരസ്‌കാര പ്രതിമയാണ്. മികച നടിയായി തെരെഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മക്ഡോര്‍മണ്ടിന് ലഭിച്ച അക്കാദമി പുരസ്‌കാര പ്രതിമയാണ് ടെറി മോഷ്ടിച്ചത്. എന്തായാലും ലോസ് ഏഞ്ചല്‍സ് പൊലീസ് കള്ളനെ കയ്യോടെ പിടിച്ചു. ഇരുപതിനായിരം ഡോളര്‍ പിഴയടച്ച് ജാമ്യം നേടിയെങ്കിലും അറിയിക്കുന്ന തീയതിയില്‍ ടെറി കോടതിയില്‍ ഹാജരാകേണ്ടി വരും.

ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങിനു ശേഷം നടത്തുന്ന ഔദ്യോഗിക വിരുന്നായ ഗവര്‍ണേഴ്‌സ് ബാളില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഡോര്‍മണ്ടിന്റെ പുരസ്‌കാരം മോഷ്ടിക്കപ്പെടുന്നത്. സംഭവം വലിയ വാര്‍ത്തയായി. പൊലീസ് എത്തി ഹാളില്‍ അരിച്ചുപെറുക്കിയെങ്കിലും പ്രതിമയെയോ കള്ളനെയോ കണ്ടെത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചടങ്ങില്‍ ടിക്കറ്റ് എടുത്ത് കയറിയ ആളാണ് കള്ളനെന്ന് പൊലീസിന് മനസിലായി. പിന്നെ അധികം അന്വേഷിക്കേണ്ടി വന്നില്ല. ടെറി ബ്രയാന്റ് എന്ന 47 കാരനെ ലോസ് ഏഞ്ചല്‍സ് പൊലീസ് കയ്യോടെ പിടികൂടി.

ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസൗറിയിലൂടെയാണ് ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് മികച്ച നടിക്കുള്ള അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയത്. തന്റെ പുരസ്‌കാരം മോഷണം പോയതില്‍ ഏറെ ദുഃഖിതയായിരുന്ന ഡോര്‍മണ്ട് ഇപ്പോള്‍ സന്തോഷവതിയാണെന്നും ഫ്രാനും ഓസ്‌കറും തമ്മില്‍ വീണ്ടും ഒന്നുചേര്‍ന്നിരിക്കുന്നുവെന്നും ഡോര്‍മണ്ടിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: