കുടിവെള്ള നിയന്ത്രണം ദിവസങ്ങള്‍ നീണ്ടേക്കാം; 1.2 മില്യണ്‍ ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍

 

അയര്‍ലണ്ടില്‍ ഇന്നലെ മുതല്‍ തുടങ്ങിയ കുടിവെള്ള ക്ഷാമം ഇന്നും തുടരും. ഏകദേശം 1.2 മില്ല്യന്‍ ആളുകള്‍ക്ക് ഇന്നലെ രാത്രി കുടിവെള്ളം മുടങ്ങിയതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2010 ന് ശേഷം അയര്‍ലണ്ടില്‍ ഉണ്ടായ ഏറ്റവും വലിയ കുടിവെള്ള നിയന്ത്രണമാണ് ഇത്. ഡബ്ലിന്‍, മീത്ത് കില്‍ഡെയര്‍ വിക്കലോ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ജല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഐറിഷ് വാട്ടര്‍ നിര്‍ബന്ധിതമാവുന്നതായി അധികൃതര്‍ അറിയിച്ചു. മറ്റ് കൗണ്ടികളില്‍ 33,500 റോളം ഉപഭോക്താക്കള്‍ക്കും ജലനിയന്ത്രണമുണ്ട്. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാനുണ്ടായ കാരണം.

വരും ദിവസങ്ങളിലും ഈ നിയന്ത്രണമുണ്ടാകുമെന്ന് ഐറിഷ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ചിലപ്പോള്‍ ഈ പ്രശനം പരിഹരിക്കാന്‍ ആഴ്ചകള്‍ എടുത്തേക്കാം. കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയി കഴിഞ്ഞു. കുടിവെള്ള ക്ഷാമം ഏറ്റവും അധികം ബാധിച്ചത് വെക്‌സ്‌ഫോര്‍ഡ് കൗണ്ടിയിലാണ്. ഇവിടെ 17,500 പേര്‍ കുടിവെള്ളമിലാതെ ദുരിതത്തിലാണ്. കോര്‍ക്കില്‍ 2,000 ഉപഭോക്താക്കളും ടിപ്പെററിയില്‍ 12,250 ഉം ലിമെറിക്കില്‍ 2,000 ഉപഭോക്താക്കള്‍ക്കും കുടിവെള്ളം ഇനിയും എത്തിയിട്ടില്ല.

കോര്‍ക്ക്, ഗാല്‍വേ, കെറി, ലോയ്‌സിസ്, ലൈറ്റ്‌റിം, ലോങ്‌ഫോര്‍ഡ്, മായോ, മീറ്റ്, വാട്ടര്‍ഫോര്‍ഡ്, വെസ്റ്റ് മീത്ത് എന്നിവിടങ്ങളില്‍ 48,000 പേര്‍ക്ക് കുടിവെള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏകദേശം 3,000 പേര്‍ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ പ്രതിസന്ധി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞ് കിടന്ന ബിസിനസ് സ്ഥാപങ്ങളും മറ്റ് പ്രവര്‍ത്തന മേഖലകളും ഇന്നലെ മുതല്‍ പ്രവര്‍ത്തന ക്ഷമമായതാണ് പെട്ടെന്നുള്ള ജലദൗര്‍ലഭ്യത്തിന് കാരണമായത്. റിസര്‍വോയറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജല നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഐറിഷ് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

എ എം

 

 

Share this news

Leave a Reply

%d bloggers like this: