മികച്ച ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പായ പി അണിയറയില് ഒരുങ്ങുന്നു

 

ഓറിയോയ്ക്കു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പായ പി അണിയറയില് ഒരുങ്ങുകയാണ്. പുതിയ വേര്‍ഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ എത്തിയത്. പുതിയ പതിപ്പില്‍ അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ ചിലത് പ്രിവ്യൂവിലൂടെ അറിയാനാകും. ആപ്പ് ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുന്നത്. ബഗ്ഗുകളെ നേരിടാനും ഇതു സഹായിക്കും.

നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍, പിക്ചര്‍ ഇന്‍പിക്ചര്‍, ഓട്ടോഫിര്‍ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയ്ഡ് ഓറിയോയിലൂടെ കൊണ്ടുവന്നത്. എന്നാല്‍ പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് തുടങ്ങിയവയില്‍ കാര്യമായ പുരോഗതി വന്നില്ല. ടെക് വിദഗ്ധര്‍ ഈ പ്രത്യേകതകളാണ് പുതിയ പതിപ്പിലൂടെ ഉറ്റുനോക്കുന്നത്. ഡിവൈസുകളിലെ കാമറ, മൈക്ക് എന്നിവ ഉപഭോക്താവറിയാതെ ആപ്പുകള്‍ ആക്‌സസ് ചെയ്യുന്നതു തടയാനുള്ള ഉപാധി ആന്‍ഡ്രോയ്ഡ് പി യില്‍ ഉണ്ടാകും.

കോള്‍ റെക്കോര്‍ഡിംഗ്, കോള്‍ ബ്ലോക്കിംഗ് തുടങ്ങിയവ ഒഎസിന്റെ ഇന്‍ബില്‍ട്ടായി തന്നെ ലഭിക്കും എന്നാണ് സൂചന. അതായത് ഇതിന് വേറെ ആപ്പ് വേണ്ട ആവശ്യമില്ല. ഐറിസ് സ്‌കാനിംഗ് പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. മേയ് എട്ടിനാരംഭിക്കുന്ന ഗൂഗിള്‍ ഡെലവപ്പേഴ്‌സ് കോണ്ഫറന്‍സിനോടനുബന്ധിച്ച് ആന്‍ഡ്രോയ്ഡ് പിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അപ്പോള്‍ മാത്രമേ പുതിയ പതിപ്പിന്റെ പി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് എന്തെന്നു വ്യക്തമാകൂ. പംപ്കിന്‍ പൈ പോലുള്ള പേരുകളാണ് ഇപ്പോള്‍ അഭ്യൂഹങ്ങളില്‍ നിറയുന്നത്. മാര്‍ച്ച് 14 ഗണിതശാസ്ത്രത്തിലെ പൈ ദിനമായതുകൊണ്ട് മധുരപദാര്‍ഥമായ പൈയുമായി ബന്ധപ്പെട്ട പേരുതന്നെയാകും പുതിയ പതിപ്പിനെന്നാണ് പ്രതീക്ഷ. എന്‍ പതിപ്പ് പുറത്തിറങ്ങിയ വേളയില്‍ നമ്മുടെ നെയ്യപ്പം എന്ന പേരിനുവേണ്ടി ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ ചര്‍ച്ചകള്‍ നിറഞ്ഞിരുന്നു.

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: