എട്ടാം ഭരണഘടനാ ഭേദഗതിയെ എതിര്‍ത്ത് മെറ്റി മേക് ഗ്രത്ത്

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഗര്‍ഭചിദ്രം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് ഇന്‍ഡിപെന്‍ഡന്റ് ടി.ഡി മെറ്റി മേക് ഗ്രത്ത് രംഗത്തെത്തിയിരിക്കുകയാണ്. കാര്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ എട്ടാം ഭേദഗതി നടപ്പാക്കുന്നത് അനുചിതമായ നടപടിയല്ലെന്നും ടി.ഡി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന റാലി സൂചിപ്പിക്കുന്നത് ഈ നിയമവശത്തിന്റെ പോരായ്മയാണെന്നും ടി.ഡി ആരോപണം ഉന്നയിച്ചു.

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടി ടി.ഡി ബ്രിഡ്സ് മിത്തും മെറ്റിന്റെ അഭിപ്രായത്തെ പിന്തുണക്കുകയായിരുന്നു. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയാനുള്ള തീരുമാനം ശുദ്ധ അസംബന്ധമാണെന്നും ബ്രിഡ് കൂട്ടിച്ചേര്‍ത്തു. മെയില്‍ നടക്കുന്ന ചടങ്ങിന് മുന്‍പ് ഗര്‍ഭഛിദ്ര വിഷയത്തില്‍ സൂക്ഷ്മപരിശോധന ആവശ്യപ്പെട്ട് ഭരണകക്ഷികളും രംഗത്തെത്തുന്നതായാണ് വാര്‍ത്തകള്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: