താല ആശുപത്രി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങള്‍; അടിയന്തര സഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളിലെ തിരക്ക് സര്‍വകാല റിക്കോര്‍ഡിലേക്ക്. 714 ആളുകള്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ തുടരുകയാണ്. അത്യാവശ്യമല്ലാത്ത ശാസ്ത്രക്രീയകളെല്ലം മറ്റു ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഐറിഷ് മെഡിക്കല്‍ അസോസിയേഷന്‍, ഐ.എന്‍.എം.ഒ തുടങ്ങിയ ആരോഗ്യ സംഘടനകള്‍ പറയുന്നു.

കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തിരക്കിനെ നേരിട്ടത് ഡബ്ലിനിലെ താല ആശുപത്രിയിലായിരുന്നു. ആരോഗ്യ ജീവനക്കാരുടെ കുറവും, എമര്‍ജന്‍സി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതും ആരോഗ്യ രംഗത്ത് വന്‍ പ്രതിസന്ധിക്കിടയാക്കി. അടിയന്തിരമായി 5 മില്യണ്‍ യൂറോ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. ഗുരുതരമല്ലാത്ത അസുഖങ്ങളുള്ളവര്‍ ജി.പി കെയര്‍ ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ വിവിധ ആശുപത്രികള്‍ അറിയിച്ചിരിക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: