ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാറ്റിവച്ചു

‘മലയാളം’ സംഘടന തിങ്കളാഴ്ച താല ഫിര്‍ ഹൗസിലെ സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം പ്രതികൂല കാലാവസ്ഥമൂലം മാറ്റി വച്ചു . പുതിയ തീയതി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കും .വാട്ടര്‍ഫോര്‍ഡ് , കില്‍കെന്നി തുടങ്ങിയ ദൂരെയുള്ള കൗണ്ടികളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു . എല്ലാവരുടെയും സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത് . ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്കു ‘മലയാളം ‘സംഘടന ഖേദം അറിയിക്കുന്നു .

Share this news

Leave a Reply

%d bloggers like this: