ലീപ് കാര്‍ഡ് ഡിസ്‌കൗണ്ടില്‍ നിന്നും വടക്കന്‍ കോര്‍ക്കുകാരെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം

കോര്‍ക്ക്: കോര്‍ക്ക് നഗരത്തില്‍ സ്ഥിരം യാത്രക്കാരായ വടക്കന്‍ കോര്‍ക്കുകാര്‍ക്ക് ലീപ് കാര്‍ഡ് ഡിസ്‌കൗണ്ട് നല്‍കാത്തതില്‍ പരാതി. ഒരു പ്രത്യക പ്രദേശത്തെ ആളുകളെ ഇതില്‍ നിന്നും ഒഴിവാക്കിയതില്‍ കൗണ്ടി കൗണ്‍സിലര്‍മാര്‍ റെയില്‍വേയ്ക്കും, നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കി. ഇന്റര്‍സിറ്റി റൂട്ട് ആയ കോര്‍ക്ക്-മാലോ ലൈന്‍ കോര്‍ക്ക് കമ്മ്യുട്ടര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായിരുന്നിട്ടും ഈ പ്രദേശത്തുള്ളവര്‍ക്ക് ലീപ് കാര്‍ഡ് ആനുകൂല്യം ലഭ്യമല്ല.

ചില പ്രാദേശിക അതിര്‍വരമ്പുകള്‍ മുന്‍ നിര്‍ത്തി റെയില്‍ നെറ്റ് വര്‍ക്കിന് ലീപ് കാര്‍ഡ് സൗജന്യം പുനഃപരിശോധിച്ച് അര്‍ഹരായ റെയില്‍ യാത്രക്കാര്‍ക്ക് നല്‍കണമെന്ന് കൗണ്‍സിലര്‍മാര്‍ ഗതാഗത വകുപ്പിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. മാലോക്കും കോര്‍ക്കിനും ഇടയില്‍ യാത്ര ചെയ്യുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേശീയ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിപാടിക്ക് പ്രാദേശിക വ്യത്യാസം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: