വിശ്വാസ, പഠന, പരിശീലന സെമിനാര്‍ – ‘ഫെയ്ത് ഫെസ്റ്റ് 2018’- ഏപ്രില്‍ 2,3 തീയതികളില്‍ ക്ലോണ്‍മെലില്‍

ക്ലോണ്‍മെല്‍: ടിപ്പ് ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഘ്യത്തില്‍, സെഹിയോന്‍ മിനിസ്ട്രി നടത്തുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ, പഠന പരിശീലന സെമിനാര്‍ – ‘ഫെയ്ത് ഫെസ്റ്റ് 2018’, ക്ലോണ്‍മെല്‍ പ്രസന്റെഷന്‍ സെക്കണ്ടറി സ്‌കൂളില്‍ ഏപ്രില്‍ 2,3 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു. 5 മുതല്‍ 17 വയസ്സുവരെ പ്രായ പരിധിയിലുള്ള കുട്ടികള്‍ക്കാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പ്രവേശനവും, ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും.

വാട്ടര്‍ഫോര്‍ഡ്, ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ അല്‍ഫോന്‍സസ് കല്ലിനാന്‍, ക്ലോണ്‍മെല്‍ സെന്റമേരീസ് പള്ളി വികാരി, ബഹു. ഫാ. ബില്ലി മീഹന്‍, ടിപ്പ് ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആത്മീയഗുരു ബഹു. ഫാ. പോള്‍ തെറ്റയില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന അര്‍പിക്കുന്നതാണ്.

ആധുനിക ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോവാതെ, വിശ്വാസത്തെ മുറുകെപ്പിടിച്ചു ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായ, സന്തോഷം നിറഞ്ഞതും ക്രിയാത്മകവുമായ ജീവിതാന്തസു തിരഞ്ഞെടുക്കുവാന്‍ കുട്ടികളെ പ്രപ്തമാക്കുന്നതിനും, ജീവിതത്തിനു ദിശാബോധം നല്‍കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ ടിപ്പ് ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി മാതാപിതാക്കളെ ആഹ്വാനം ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: