അബോര്‍ഷന്‍ നിയമ ഭേദഗതി: ഹിതപരിശോധന മേയ് 25-ന്

ഡബ്ലിന്‍: ആറ് മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷം അബോര്‍ഷന്‍ നിയമം സുതാര്യമാക്കുന്നതിനുള്ള ഹിതപരിശോധ മേയ് 25-ന് നടക്കും. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ checktheregister.ie എന്ന വെയ്ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മേയ് 25-ന് രാവിലെ 7 മണി മുതല്‍ രാത്രി 10 മണിവരെയാണ് പോളിംഗ് നടക്കുന്നത്.

പോസ്റ്റര്‍ വോട്ട് ഏപ്രില്‍ 28 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. റജിസ്ട്രേഷന്‍ മേയ് 8 വരെ മാത്രമാണ് അനുവദിക്കുന്നത്. സിനഡില്‍ 40 സെനറ്റര്‍മാര്‍ അനുകൂലിച്ചും, 10 വോട്ടര്‍മാര്‍ പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തി. റഫറണ്ടം നടക്കുന്ന തീയതി മന്ത്രി യോഗന്‍ മര്‍ഫി ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസും സംയുക്തമായി പ്രഖ്യാപനം നടത്തുകയായിരുന്നു. രാജ്യത്ത് പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് റഫറണ്ടത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രോലൈഫ് പ്രവര്‍ത്തങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന വലിയൊരു വിഭാഗം വളര്‍ന്നുവന്നത് അബോര്‍ഷന്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ അനുവദിക്കുനന്തിന് തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

12 ആഴ്ച വരെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കപ്പെടുന്നതിനെതിരെ കഴിഞ്ഞ ആഴ്ചകളില്‍ രാഷ്ട്രീയ ഭേദമന്യേ ഒരുകൂട്ടം ടി.ഡി മാര്‍ രംഗത്ത് വന്നിരുന്നു. അബോര്‍ഷന്‍ നിയമങ്ങള്‍ ലഘൂകരിക്കപ്പെടുന്നത് വ്യാപകമായ ദുരുപയോഗം വരുത്തിവെയ്ക്കുമെന്നും ഇവര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിയാനാ ഫോളിലും ഫൈന്‍ഗെയിലിലും അംഗങ്ങളായ ടി.ഡിമാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിതപരിശോധനയിലെ ഫലമനുസരിച്ചായിരിക്കും രാജ്യത്തെ ഗര്‍ഭഛിദ്ര വിഷയത്തില്‍ ഭരണഘടനാപരമായ നിയമ നിര്‍മ്മാണം.

ഡികെ

Share this news

Leave a Reply

%d bloggers like this: