യെല്ലോ വാര്‍ണിങ് മുന്നറിയിപ്പ്; മഴയും കാറ്റും ശക്തമാകും.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട യെല്ലോ വാര്‍ണിങ് ഇന്ന് വൈകിട്ട് 6 മണി വരെ നിലനില്‍ക്കും. ദേശീയ മുന്നറിയിപ്പിന് പുറമെ 4 കൗണ്ടികളില്‍ പ്രത്യേക വെതര്‍ വാര്‍ണിംഗും നിലവില്‍ വന്നു.

വെക്‌സ്‌ഫോര്‍ഡ്, വികളോ, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ 25 മുതല്‍ 40 മില്ലീലിറ്റര്‍ വരെ മഴ പ്രതീക്ഷിക്കപ്പെടുന്നു. രാത്രികാല താപനില മൈനസ് ഡിഗ്രിയിലേക്ക് പ്രവേശിക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച തുടരുകയാണ്.

രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മഴ ശക്തമാകുമെന്ന് തന്നെയാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്. മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ട കൗണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് റോഡ് സുരക്ഷാ അതോറിറ്റിയും റോഡ് വാച്ചും അറിയിച്ചു. വാഹനമോടിക്കുന്നവര്‍ വേഗത കുറക്കുന്നതോടൊപ്പം തൊട്ടടുത്തുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മഴ അവസാനിക്കുന്നതോടെ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

ഡികെ

Share this news

Leave a Reply

%d bloggers like this: