വിശുദ്ധനാട്ടില്‍ സമാധാനം നിലനിര്‍ത്തണം: ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പോപ്പിന്റെ ഈസ്റ്റര്‍ സന്ദേശം

വത്തിക്കാന്‍: യുദ്ധഭൂമിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോപ്പിന്റെ ഈസ്റ്റര്‍ സന്ദേശം. ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ മനുഷ്യര്‍ തമ്മില്‍ കൊല്ലും കൊലയും നടത്തുന്നത് നിര്‍ത്തണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രണമതില്‍ 15 പലസ്തീന്‍കാര്‍ മരണപ്പെട്ട വാവര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മാര്‍പ്പാപ്പയുടെ സന്ദേശം പുറത്തുവന്നത്.

ഇസ്രായേല്‍, സിറിയ രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് ലോകം സമാധാനത്തിന്റെ വഴിയിലേക്ക് മാറണമെന്ന് പോപ്പ് ആവശ്യപ്പെട്ടത്. പതിനായിരങ്ങള്‍ അണിനിരന്ന റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ചായിരുന്നു പോപ്പിന്റെ ഈസ്റ്റര്‍ സന്ദേശം. ലോകത്തിന് വെളിച്ചം നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതത്തെ ലോകരാജ്യങ്ങള്‍ മാതൃകയാക്കണമെന്നും പോപ്പ് തന്റെ സന്ദേശത്തില്‍ വ്യതമാക്കി.

കൊറിയന്‍ രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലേക്ക് മുന്നേറുന്നത് സംഘര്‍ഷാവസ്ഥയില്‍ തുടരുന്ന രാജ്യങ്ങള്‍ മാതൃകയാക്കണെമന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ഇസ്രായേല്‍, പലസ്തീന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം വെനിസ്വലയിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹിക്കപ്പെടണമെന്ന് മാര്‍പാപ്പ ആഗ്രഹം പ്രകടിപ്പിച്ചു.

സമാധാനപരമായ ലോകം സൃഷ്ടിക്കപ്പെടാന്‍ ലോക നേതാക്കള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പോപ്പ് ലോക ജനതയെ ആഹ്വനം ചെയ്തു. കത്തോലിക്കാ പരമോന്നത നേതാവായതിന് ശേഷമുള്ള പോപ്പിന്റെ ആറാമത്തെ ഈസ്റ്റര്‍ സന്ദേശമാണിത്.

ഡികെ

Share this news

Leave a Reply

%d bloggers like this: