യു.എസില്‍ എച്ച്-1ബി വിസക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി

അതിവിദഗ്ധ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ആവശ്യക്കാരേറെയുള്ള എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷകളില്‍ വിശദമായ സൂക്ഷ്മപരിശോധനയാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. നേരത്തെയുള്ളതിനേക്കാള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിസ അനുവദിക്കുക. ഇനി നടക്കാന്‍ പോകുന്ന വിസ പരിശോധനകളില്‍ ചെറിയ തെറ്റുകള് പോലും അനുവദിക്കില്ലെന്ന  നിലപാടിലാണ് യുഎസ് ഭരണകൂടം.

ഇന്ത്യയില് നിന്നുള്ള ഭൂരിപക്ഷം ഐടി വിദഗ്ധരും എച്ച്.1 ബി വിസയാണ് ഉപയോഗിക്കുന്നത്. പരിശോധന ഇത്രയേറെ കര്ശനമാക്കിയതോടെ പ്രവാസികളായ ഇന്ത്യക്കാരും ആശങ്കയിലാണ്. കമ്പനികള്ക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ജോലിക്കെടുക്കാന് സഹായിക്കുന്ന അമേരിക്കന് വിസ രീതിയാണ് എച്ച്.1 ബി വിസ. പ്രതിവര്ഷം 65,000 പേര്ക്കാണ് എച്ച്.1ബി വിസ അനുവദിക്കുന്നത്.

സമര്പ്പിക്കപ്പെട്ട എച്ച്.1ബി വിസ അപേക്ഷാ നടപടികള് ഒക്ടോബര് ഒന്ന് മുതല് ആരംഭിക്കുമെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കി. വ്യാജ ആപ്ലിക്കേഷന് നല്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്കി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: