കൃഷ്ണമൃഗവേട്ട; ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം; നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു ഇന്ത്യന്‍ സിനിമ ലോകം

ജയ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം നല്‍കിയത്. 50,000 രൂപ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന താരത്തിന് മാനുഷിക പരിഗണന നല്‍കി ജാമ്യമനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും വാദമുയര്‍ന്നു. കെട്ടിച്ചമച്ച തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നും ദൃക്സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു കഴിഞ്ഞ വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വാദം കേള്‍ക്കു ന്ന ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലം മാറ്റിയിരുന്നു. കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട സല്‍മാന്‍ രണ്ടു ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. രണ്ട് രാത്രി മുഴുവന്‍ ജയിലില്‍ കിടന്നെങ്കിലും വലിയ സൗകര്യങ്ങള്‍ സല്‍മാന് എത്തിച്ചു നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇതിനിടെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് സല്‍മാന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയായണ് ഇന്ത്യന്‍ സിനിമ ലോകം. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ബോളിവുഡ് ഗായകന്‍ മിക സിംഗ് നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം എന്നു പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഇതൊന്നും സല്‍മാന്‍ ഖാന്‍ ചെയ്ത തെറ്റിന് ന്യായീകരണമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് മിക സിംഗിന്റെ ട്വിറ്റര്‍ പോസ്റ്റിന് കീഴില്‍ വന്നിരിക്കുന്നത്.

നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് വിധേയത്വവും സ്നേഹവും പ്രകടിപ്പിച്ചിരിക്കുന്നത് നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ്. സല്‍മാന്‍ ഖാന്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തെ ഇങ്ങനെ ശിക്ഷിക്കരുതായിരുന്നു എന്ന് ചോദിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.

സംരക്ഷിത വനമേഖലയില്‍ പ്രവേശിച്ചുകൊണ്ടാണ് തന്റെ പണത്തിന്റെ ധാരാളിത്തം വന്യജീവിക്കു നേരെ സല്‍മാന്‍ കാട്ടിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത ഗണത്തില്‍പെട്ട മാനുകളിലൊന്നാണ് കൃഷ്ണമൃഗം. അതിനെയാണ് സല്‍മാന്‍ വെടിവെച്ച് കൊന്നതെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടും കഴിഞ്ഞതാണ്. മുമ്പ് കൊന്നിട്ടുണ്ടോ, ഉറുമ്പിനെ നോവിച്ചിട്ടുണ്ടോ എന്നതൊന്നും കോടതിക്ക് വിഷയമല്ല കേസിനാസ്പദമായ സംഭവത്തില്‍ സല്‍മാന്‍ കുറ്റക്കാരനാണോ അല്ലയോ എന്നത് മാത്രമാണ് കോടതിയുടെ പരിഗണനാ വിഷയം

കൃഷ്ണ മൃഗത്തെ ദൈവമായി കാണുന്നവരാണ് ബിഷണോയി വിഭാഗം. അന്ധമായ ദൈവവിശ്വാസത്തിനപ്പുറമാണ് ബിഷണോയി വിഭാഗത്തിന് മൃഗങ്ങളോടുള്ള സ്നേഹം. മാനിന് പാലൂട്ടുന്ന ബിഷണോയി സ്ത്രീയുടെ ചിത്രം അവരുടെ വിശ്വാസത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. മാനുകളെ അവര്‍ വിശുദ്ധമൃഗമായി കാണുന്നു. പരിക്കേറ്റതും കൂട്ടംതെറ്റിയതുമായ മാനുകളെ കുടുംബങ്ങള്‍ ദത്തെടുക്കുകയും മക്കളെപ്പോലെ പരിചരിക്കുകയും ചെയ്യുന്നു. ബിഷ്‌ണോയ്കള്‍ മൃതദേഹം ദഹിപ്പിക്കാറില്ല. മരം വെട്ടുന്നത് ഒഴിവാക്കാനാണിത്. മൃതദേഹം കുഴിച്ചിടുന്നത് മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കുമെന്നും ഇവര്‍ കരുതുന്നു.

15ാം നൂറ്റാണ്ടില്‍ രൂപം കൊണ്ടതാണ് ബിഷണോയി വിശ്വാസം. ഗുരു ജംബേശ്വര്‍ ആണ് അതിന്റെ സ്ഥാപകന്‍. 29 പ്രമാണങ്ങളുള്ള ആ വിശ്വാസത്തിലെ എട്ട് പ്രമാണങ്ങള്‍ ജൈവ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ദൈവത്തിന്റെ കണ്ണില്‍ എല്ലാ ജീവി വര്‍ഗ്ഗങ്ങളും തുല്യരാണെന്നാണ് അവരുടെ വിശ്വാസം അല്ലാതെ മൃഗത്തെ കൊല്ലുന്നത് ദൈവകോപമാണെന്നും സ്വന്തം ഭൗതിക സുഖങ്ങള്‍ക്ക് ഭംഗം വരുമെന്ന് ഭയപ്പെട്ടുമല്ല അവര്‍ ജീവികളെ സംരക്ഷിക്കുന്നത്.

1998ല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ രണ്ട് കൃഷ്ണ മൃഗങ്ങളെയും രണ്ട് ചിങ്കാരമാനുകളെയും കൊന്നുവെന്ന കേസുകളാണ് സല്‍മാന് മേല്‍ ചുമത്തപ്പെട്ടത്. ചിങ്കാരമാനുകളെ കൊന്നകേസില്‍ പല കാരണങ്ങളാലും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കൃഷ്ണ മൃഗങ്ങളെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത വിഭാഗത്തിലെ പ്രഥമ പട്ടികയില്‍ ഉള്‍പെട്ട മൃഗങ്ങളാണിവ.

രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന കേസില്‍നിന്ന് പിന്മാറാന്‍ പലഘട്ടങ്ങളിലും കടുത്തസമ്മര്‍ദം മുഖ്യസാക്ഷികള്‍ക്കുമേല്‍ ഉണ്ടായെങ്കിലും അവസാനം വരെ അവര്‍ ഉറച്ചുനിന്നു.അതാണ് ഇത്രവലിയ സെലിബ്രിറ്റിയെ നിയമത്തിനു മുന്നില്‍ മുട്ടുകുത്തിക്കുന്ന അവസ്ഥയില്‍ 20 വര്‍ഷങ്ങള്‍ക്കുശേഷവും എത്തിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: