കില്ലര്‍ണിയില്‍ പുതിയ മള്‍ട്ടിപ്ലെസ്സ് സിനിമ തിയേറ്റര്‍

കെറി: കില്ലര്‍ണിയില്‍ പാര്‍ക്ക് റോഡിലുള്ള പഴയ Torc Great Southern Hotel നിലനിന്ന സ്ഥലത്ത് പുതിയ മള്‍ട്ടിപ്ലെസ്സ് സിനിമാ തിയേറ്റര്‍ വരുന്നു. കെറി കൗണ്ടി കൗണ്‍സില്‍ മള്‍ട്ടിപ്ലസ്സിന് അനുമതി നിഷേധിച്ചെങ്കിലും നിയമ യുദ്ധത്തില്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് തിയേറ്റര്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.

2003-ല്‍ ഹോട്ടല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ പണിയാനുള്ള തയ്യാറെടുപ്പുകള്‍ നടന്നെങ്കിലും അവസാന ഘട്ടത്തില്‍ അതെല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 300 ആളുകള്‍ക്ക് ഇരിക്കാവുന്ന 2000 സ്‌ക്വയര്‍ഫീറ്റിലുള്ള സ്‌ക്രീന്‍ ഉള്‍പ്പെടെ സൗകര്യമാണ് ഇവിടെ ലഭിക്കുന്നത്. Torchridge ആണ് മള്‍ട്ടിപ്ലസിന്റെ നിര്‍മ്മാതാക്കള്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: