എന്‍ജിന്‍ തകരാര്‍: റഷ്യയിലേക്കുപോയ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി

ന്യൂഡല്‍ഹി: വിയറ്റ്നാമില്‍നിന്ന് 345 യാത്രക്കാരുമായി റഷ്യയിലേക്കുപോയ വിമാനം എന്‍ജിന്‍ തകരാറുമൂലം ന്യൂഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ആര്‍.എല്‍ 772 വിമാനമാണ്?അടിയന്തിര ലാന്‍ഡിങ് നടത്തിയത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് വിമാനം ഇറക്കിയതെന്ന് വിമാനത്താവള വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.10 നാണ് വിമാനം ഡല്‍ഹിയില്‍ ഇറക്കിയത്. വിയറ്റ്നാമിലെ ഫു ക്വാക്കില്‍ നിന്ന് യെക്കറ്റെറിന്‍ബര്‍ഗിലേക്ക് യാത്ര തിരിച്ച വിമാനത്തിനാണ് തകരാറ് സംഭവിച്ചത്.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. എ?േട്ടാളം ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും വിമാനം ഇറക്കിയ ?ഭാഗത്ത്? സജ്ജീകരിച്ചിരുന്നു. ആര്‍.എല്‍ 772 വിമാനത്തിന്റെ എന്‍ജിനാണ് യാത്രക്കിടെ കേടായത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: