ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈശേഷന്‍ സമ്മേളനം തുടങ്ങി ജി.പി-മാര്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധത്തില്‍

കെറി: ഐറിഷ് മെഡിക്കല്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ജി.പിമാര്‍ രംഗത്ത്. കില്ലര്‍ണിയില്‍ നടക്കുന്ന ഐറിഷ് മെഡിക്കല്‍ അസോസിയേഷന്റെ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസും പങ്കെടുക്കും. സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട സമയങ്ങളില്‍ തടഞ്ഞുവെച്ച ജി.പിമാരുടെ ശമ്പളം കുടിശിക തിരിച്ചു നല്‍കുക, നിലവിലെ വേതന വ്യവസ്ഥ പുരുക്കുക, ആശുപത്രികളിലെ അടിസ്ഥാന സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

ആശുപത്രികളില്‍ എത്തേണ്ട 7000-ത്തോളം ബെഡ് എച്ച്.എസ്.എയുടെ പിടിപ്പുകേട് മൂലം നഷ്ടപ്പെട്ടത് ഉള്‍പ്പെടെ വന്‍ ആരോപണങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ജി.പിമാരുടെ ശമ്പള വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി എന്ത് നിലപാടായിരിക്കും എടുക്കുക എന്ന ആകാംക്ഷയിലാണ് ദേശീയ മാധ്യമങ്ങള്‍. ജി.പിമാരെ പിണക്കുന്നത് ആരോഗ്യ രംഗത്ത് സമരം ഉള്‍പ്പെടെയുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സ്ഥിരീകരിക്കാത്ത വര്‍ത്തകളുമുണ്ട്. ഏതായാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ജി.പിമാര്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് തയ്യാറായേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: