ഡബ്ലിന്‍ മായോ ട്രെയിന്‍ സര്‍വീസില്‍ ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം: പ്രശ്‌നം ഗുരുതരമാണെന്ന് ഐറിഷ് റെയില്‍

ഡബ്ലിന്‍: ഐറിഷ് ട്രെയിന്‍ സര്‍വീസില്‍ ഡ്രൈവര്‍ക്കും, ഒരു യാത്രക്കാരിക്കും നേരെ ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 8.45-ന് Claremorris-ല്‍ വെച്ചാണ് ആക്രണമമുണ്ടായത്. ഡബ്ലിനില്‍ നിന്നും വെസ്റ്റ് പോര്‍ട്ടിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. എന്‍ജിന്‍ ഡ്രൈവര്‍ക്ക് മുഖത്തും, കഴുത്തിലും പരിക്കേറ്റിരുന്നു. ഡ്രൈവര്‍ക്കൊപ്പം 15 കാരി യുവതിക്കും നിസ്സാര പരുക്കുകളേറ്റു. യാത്രക്കാരിലൊരാള്‍ പാസഞ്ചര്‍ കമ്യുണിക്കേഷന്‍ ബട്ടണ്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് ഗാര്‍ഡ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഇത്തരം സംഭങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് ഐറിഷ് റെയില്‍ പ്രസ്താവന ഇറക്കി. വ്യാഴാച രാത്രി ബസ് ഇറാന്‍ ഡ്രൈവര്‍ക്ക് നേരെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെസ്റ്റ് പോര്‍ട്ട് മുതല്‍ ഡബ്ലിന്‍ വരെയുള്ള ട്രെയിന്‍ യാത്രയില്‍ ശനിയാഴ്ച തുള്ളാമോറിലും ഇതേ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് 4 യുവാക്കളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: