20 സെന്റ് മുടക്കി ശൗചാലയം ഉപയോഗിക്കാന്‍ മടിച്ചയാള്‍ക്ക് 4 മാസം തടവ് ശിക്ഷ

കോര്‍ക്ക്: 20 സെന്റ് മുടക്കി പൊതു ശൗചാലയം ഉപയോഗിക്കാന്‍ മടിച്ചയാള്‍ക്ക് 4 മാസത്തെ തടവ് ശിക്ഷ നല്‍കി കോര്‍ക്ക് ഡിസ്ട്രിക്ട് കോടതി. North Main Street ഷോപ്പിംഗ് സെന്ററിലെ ടോയിലറ്റ് ഉപയോഗിക്കാന്‍ ശൗചാലത്തിന്റെ ചില്ലു തകര്‍ത്തതിന്റെ തുടര്‍ന്നാണ് നടപടി. 20 സെന്റ് കോയിന്‍ നിക്ഷേപിച്ച ഉപയോഗിക്കാവുന്ന ടോയിലറ്റില്‍ കോയിന്‍ ബോക്‌സ് ഉപയോഗിക്കാതെ തള്ളി തുറന്ന് ചുമര്‍ ചില്ല് പൊളിച്ച് അകത്ത് കടന്ന് കാര്യം സാധിക്കുകയായിരുന്നു. ടോയിലറ്റ് ചുമര്‍ തകര്‍ന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യം മനസിലാക്കി ഗാര്‍ഡ കോര്‍ക്കില്‍ താമസക്കാരനായ Ciaran Callanan-നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശൗചാലയം തകര്‍ത്തതിന് 170 യൂറോ നഷ്ടപരിഹാരവും ഇയാള്‍ നല്‍കണം.

ഡികെ

Share this news

Leave a Reply

%d bloggers like this: