അര്‍ബുദബാധിതര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു നടക്കാം; ഹാപ്പി മാഗസീനിലൂടെ

ഡബ്ലിന്‍: അര്‍ബുദത്തെ അതിജീവിച്ച ജീവിത കഥ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ 33-കാരിയായ ഐറിഷുകാരി നടന്നത് വേറിട്ട വഴികളിലൂടെ. 2016-ഡിസംബറിലാണ് ഹോളി കെന്നഡി എന്ന യുവതിക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ പിടിപെടുന്നത്. രോഗം ബാധിച്ചു എന്ന അറിവിന് പുറമെ മാനസിക പിരിമുറുക്കത്തിന് മാറ്റ് കൂട്ടാന്‍ ആ സമയത്ത് മുലയൂട്ടുന്ന അമ്മകൂടിയായിരുന്നു ഹോളി. കീമോ തെറാപ്പിയും, റേഡിയേഷന്‍ ചികിത്സയും ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.

അര്‍ബുദ ബാധയെക്കുറിച്ചുള്ള ആധികാരികമായ സംശയനിവാരണങ്ങള്‍ നടത്താന്‍ ഹോളി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. പിന്നീടുള്ള ജീവിതത്തില്‍ അര്‍ബുദം ബാധിച്ചവര്‍ക്ക് ബോധവത്കരണവും മാനസിക സന്തോഷം നല്‍കാനും യഥാര്‍ത്ഥ ചികിത്സകളെക്കുറിച്ചുള്ള അറിവ് നല്‍കാനും ഹോളി തീരുമാനിച്ചു. ഇത് അര്‍ബുദത്തെക്കുറിച്ച് അറിയാനുള്ള ഓണ്‍ലൈന്‍ മാഗസീന്‍ Happy Magazine ന് തുടക്കമിട്ടു.

അര്‍ബുദവുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റ് അറിവുകളും അപ്ഡേറ്റ് ചെയ്യുന്ന ഹോളി മാഗസിന് പ്രിന്റ് എഡിഷന്‍ ഉടന്‍ ഇറങ്ങും. യുവാക്കളായ അര്‍ബുദബാധിതര്‍ക്ക് വെളിച്ചം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹോളി പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: