അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് വില കുത്തനെ ഉയരുന്നു. ഡ്രഗ്‌സ്‌കമ്പനികള്‍ കൊയ്യുന്നത് കൊള്ളലാഭം

ഡബ്ലിന്‍: ഔഷധങ്ങളുടെ വില നിയന്ത്രണത്തില്‍ ആരോഗ്യ വകുപ്പ് ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് ഐ.എം.ഓ കോണ്‍ഫറന്‍സില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ Pharmacoeconomis ഡയറക്ടര്‍ മൈക്കല്‍ ബെറി ചൂണ്ടിക്കാണിച്ചു. പ്രതിവര്‍ഷം 2 ബില്യണ്‍ യൂറോ മരുന്ന് ആവശ്യങ്ങള്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പ് ചെലവിടുന്നുണ്ടെന്നും അദ്ദേഹം കില്ലര്‍ണിയില്‍ നടന്ന സമ്മേളനത്തില്‍ വ്യക്തമാക്കി. ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള ഇടമായി അയര്‍ലണ്ടിനെ മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര തലത്തില്‍ ന്യായ വിലയില്‍ ഔഷധം ലഭ്യമാക്കുന്ന കമ്പനികള്‍ ഉണ്ടെന്നിരിക്കെ ആരോഗ്യ വകുപ്പ് ഇതൊഴിവാക്കി ഉയര്‍ന്ന വിലക്ക് മരുന്നുകള്‍ വാങ്ങിക്കുന്നത് എന്തിനാണെന്നും മൈക്കല്‍ ബെറി ചോദിക്കുന്നു. ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഫണ്ട് ഇത്തരത്തില്‍ വിനോയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു ബെറി.

ശ്വാസകോശം, അര്‍ബുദം, ഹൃദ്രോഗം, കരള്‍രോഗം തുടങ്ങി ജീവന്‍രക്ഷാ മരുന്നുകള്‍ പോലും ഉയര്‍ന്ന വിലക്ക് ജനങ്ങള്‍ വാങ്ങേണ്ടി വരുന്നതിന് പിന്നില്‍ കൊള്ളലാഭം കൊയ്യുന്ന ഡ്രഗ്‌സ് കമ്പനികളാണെന്ന് അദ്ദേഹം സൂചന നല്‍കി. ഐറിഷ് ആരോഗ്യ രംഗത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ടെന്നും ബെറി അഭിപ്രായപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: