ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ട് ശേഖരിച്ച കേസില്‍ ഹസ്സന്‍ ബാലിന് തടവുശിക്ഷ ലഭിച്ചേക്കും. അയര്‍ലണ്ടില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍………

വാട്ടര്‍ഫോര്‍ഡ് : ആഗോള ഭീകരവാദ ഗ്രൂപ്പ് ആയ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ടിംഗ് നടത്തിയ കേസില്‍ ഹസ്സന്‍ ബലിന് തടവുശിക്ഷ ലഭിക്കുമെന്ന് സൂചന.കഴിഞ്ഞ മാര്‍ച്ചില്‍ വാട്ടര്‍ഫോഡില്‍ ഓ കോനാല്‍ സ്ട്രീറ്റില്‍ നിന്നും അറസ്റ്റിലായ ഇയാള്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു.കേസിന്റെ വിസ്താരം ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂര്‍ത്തിയാക്കും. german de-radicalisation വിദഗ്ദ്ധരില്‍ നിന്നും കൃത്യമായ തെളിവുകള്‍ ലഭിക്കാന്‍ കാലതാമസം ഉള്ളതിനാല്‍ ഇയാളുടെ ശിക്ഷാവിധി ജൂണിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു

ഹസ്സന്‍ ഇസ്ലാമിക് സ്റ്റേജിനു വേണ്ടി പ്രചാരണവും, ഫണ്ടിങ്ങും നടത്തിയതിനു ലഭിച്ച പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അയര്‍ലണ്ടില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. ഒരു വര്‍ഷക്കാലത്തെ റിമാന്റിലൂടെ പോലീസ് ഹസ്സനില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ചില ആളുകള്‍ പോലീസ് നിരീക്ഷണത്തിലുമാണ്. വാട്ടര്‍ഫോര്‍ഡ് സെര്‍ക്യൂട്ട് കോടതിയിലാണ് കേസിന്റെ വാദം നടക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: