നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: പല കാരണങ്ങളാല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടും മാര്‍ച്ച് മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. എമ്മ കൊടുങ്കാറ്റ് ഉള്‍പ്പെടെ കഴിഞ്ഞ മാസങ്ങളില്‍ കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും, 2.3 മില്യണ്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോയി. മുന്‍ വര്‍ഷത്തെ അപേഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 3ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തി.

സെന്റ് പാട്രിക് ഡേ, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വാരാന്ത്യത്തില്‍ വന്നെത്തിയതും എയര്‍ സെര്‍വീസുകളില്‍ തിരക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു. യൂറോപ്പ്, ഏഷ്യ ,അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെത്താന്‍ ഡബ്ലിന്‍ ഒരു ലോകോത്തര ഇടത്താവളമായും പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്പിലെ ഏറ്റവും തിരക്കുപിടിച്ച എയര്‍പോര്‍ട്ട് ആയി ഡബ്ലിന്‍ മാറും. ഇതു മനസിലാക്കി കൂടുതല്‍ ടെര്‍മിനലുകള്‍ നിര്‍മ്മിയ്ക്കാനുള്ള പദ്ധതിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി രൂപം നല്‍കിവരികയാണ്. തിരക്ക് വര്‍ദ്ധിക്കുന്നതോടെ സുരക്ഷാ ക്രമീകരങ്ങളും ശക്തിപ്പെടുത്തുമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: