ക്യാന്‍സര്‍ മുന്നറിയിപ്പ് നേരത്തെ കിട്ടാന്‍ ബയോമെഡിക്കല്‍ ടാറ്റൂ

ജനീവ: ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ടാറ്റൂ പോലുള്ള സ്‌കിന്‍ ഇംപ്‌ളാന്റ് സ്വിസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ക്യാന്‍സര്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ ദൃശ്യമായാലുടന്‍ ഇതിനു നിറം മാറി മറുകു പോലെയാകും. തുടര്‍ പരിശോധനകള്‍ നടത്തി രോഗം സ്ഥിരീകരിച്ചാല്‍ നേരത്തെ ചികിത്സ നടത്തി ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം.

ബയോമെഡിക്കല്‍ ടാറ്റൂ എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. മൃഗങ്ങളില്‍ ഇതുപയോഗിച്ചു നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായിരുന്നു. ഒരു വര്‍ഷമാണ് ടാറ്റൂവിന്റെ പ്രവര്‍ത്തന കാലാവധി. ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രോസ്റ്റേറ്റ്, ലങ്, കോളന്‍, ബ്രസ്റ്റ് ക്യാന്‍സറുകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഇതു സഹായിക്കും.

രക്തത്തിലെ കാല്‍ഷ്യത്തിന്റെ അളവിനോടു പ്രതിപ്രവര്‍ത്തനം നടത്തിയാണ് ഇതിന്റെ നിറംമാറ്റം. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ രക്തത്തില്‍ കാല്‍ഷ്യത്തിന്റെ അംശം കൂടും. നാല്‍പ്പതു ശതമാനം ക്യാന്‍സറുകളും ഈ വിധത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: