ആള്‍സ്റ്റര്‍ ബാങ്ക് അകൗണ്ടുകളില്‍ പണം കാണാനില്ല: സാലറി അകൗണ്ടുകളെല്ലാം ശൂന്യം

ഡബ്ലിന്‍: ആള്‍സ്റ്റര്‍ ബാങ്ക് അകൗണ്ടുകളില്‍ നിന്നും പണം അപ്രത്യക്ഷമായതായി പരാതി. തിങ്കളാഴ്ച മുതല്‍ ആയിരക്കണക്കിന് ഇടപാടുകാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെയ്ക്കുകയായിരുന്നു. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേഴ്സ് നടത്തിയവരാണ് ശരിക്കും ഞെട്ടിയത്. പലര്‍ക്കും സാലറി അകൗണ്ടുകള്‍ ആയതിനാല്‍ അകൗണ്ടിലേക്ക് തുക വന്നത് അറിയിച്ചുകൊണ്ടുള്ള കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിച്ചിരുന്നു. ബാങ്ക് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ക്കും നിരാശയായിരുന്നു ഫലം.

വിവരം പുറത്തുവന്നതോടെ ബാങ്ക് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇടപാടുകാരുടെ അകൗണ്ടുകളില്‍ നിന്നും പണം ചോര്‍ന്നതായുള്ള വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അന്വേഷണത്തിന് ഉത്തരവിറക്കിയത്. ചില സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അകൗണ്ടുകളില്‍ നിന്നും പണം നഷ്ടമായതെന്ന നിഗമനത്തിലാണ് ബാങ്ക്.

ബാലന്‍സ് തുക ഇല്ലാത്ത അകൗണ്ടുകള്‍ക്ക് അടിയന്തിരമായി 500 യൂറോ വരെ ബാങ്കിന്റെ ശാഖയില്‍ നിന്നും കൈപ്പറ്റാനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായി ആള്‍സ്റ്റര്‍ ബാങ്ക് അറിയിച്ചു. ഇടപാടുകാര്‍ക്ക് ആധികാരിക രേഖകളുമായി ബാങ്കിനെ സമീപിക്കാം. പണം നഷ്ടപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും റീഫണ്ടിങ് നടത്തുമെന്ന് ബാങ്ക് ഉറപ്പ് നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: