അബോര്‍ഷന്‍ വോട്ടിങ് രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവരായി ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍

ഡബ്ലിന്‍: അബോര്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പേര് ചേര്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ ഒന്നരലക്ഷം പേര്‍. നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡ് ചെയര്‍മാന്‍ ജെയിംസ് ഡോര്‍ലി പുറത്തു വിട്ടതാണ് പ്രസ്തുത കണക്കുകള്‍. സ്വന്തം രാജ്യത്തിലെ സുപ്രധാനമായ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം യുവാക്കള്‍ നഷ്ടപ്പെടുത്തരുതെന്ന് ഡോര്‍ലി വിദ്യാര്‍ത്ഥി സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

റഫറണ്ടത്തില്‍ പങ്കാളികളാവാന്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ യുവാക്കളെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോര്‍ലി. സ്വന്തം ശബ്ദം അത് എന്ത് തന്നെ ആയാലും വോട്ട് രൂപത്തില്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതെന്നും ഡോര്‍ലി യുവ തലമുറയെ ഓര്‍മ്മിപ്പിച്ചു. മേയ് 7 തികളാഴ്ച വരെ മാത്രമാണ് checktheregihter.ie-ല്‍ രെജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം.

എ എം

Share this news

Leave a Reply

%d bloggers like this: