പരീക്ഷ പാസാകാന്‍ ഉത്തേജക മരുന്നുകള്‍: വിദ്യാര്‍ഥികളിലെ ദൂഷ്യഫലം സ്വഭാവരൂപീകരണത്തെ താളം തെറ്റിക്കുമെന്ന് വിദഗ്ദ്ധര്‍

ഡബ്ലിന്‍: പരീക്ഷാ കാലയളവില്‍ മണികൂറുകള്‍ നീണ്ട ശ്രദ്ധ ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉത്തേജക മരുന്ന് ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാണെന്ന് വിദഗ്ദ്ധര്‍. ഒന്നോ, രണ്ടോ തവണ ഉപയോഗിച്ചവര്‍ പഠനകാലാവധികള്‍ക്കുളളിതന്നെ ഇത്തരം മരുന്നുകള്‍ക്ക് അടിമകളായി മാറുന്നു. ഓണ്‍ലൈന്‍ ഫര്‍മാസികളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മരുന്നുകള്‍ക്ക് അടിമകളായി തീരുന്ന വിദ്യാര്‍ഥികള്‍ യൂറോപ്പില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ ന്യൂറോസൈക്കോളജി പ്രൊഫസര്‍ ബാര്‍ബറ സഹാക്കിന്‍ പറയുന്നു

വിപണിയില്‍ ലഭ്യമായ മോഡെഫിനില്‍, റേറ്റാലിന്‍, ആഡ്‌റാല്‍ എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഉത്തേജക മരുന്നുകള്‍. ഇവ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതോടൊപ്പം 12 മണിക്കൂര്‍ വരെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നതാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശരീരത്തിന് ക്ഷീണമോ ദാഹമോ അനുഭവപ്പെടുന്നില്ലെന്നതും ഇത്തരം മരുന്നുകളുടെ പ്രത്യേകതയാണ്.

ഉത്തേജക മരുന്നുകള്‍ക്ക് അടിമകളാവുന്ന കുട്ടികളില്‍ വന്‍ തോതിലുള്ള ദോശ ഫലങ്ങള്‍ പില്‍ക്കാലത്ത് കണ്ടുവരുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. മരുന്ന് തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ സ്വാധീനിക്കുന്നതിനാല്‍ കുട്ടികളില്‍ അമിത വികാര വിക്ഷോഭങ്ങളും, അക്രമ വാസനകളും വര്‍ധിക്കുന്നതിന് ഉത്തേജക മരുന്നുകള്‍ ഒരു കാരണമായി കണ്ടെത്തപ്പെടാറുണ്ട്.

സ്‌കൂള്‍തലം മുതല്‍ കോളേജ് പഠനം വരെ സ്ഥിരമായി ഉപയോഗിച്ച് പിന്നീട് മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുന്ന വിദ്യാര്‍ത്ഥികളും കുറവല്ല. ഇത്തരം ഔഷധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്ന് ലണ്ടന്‍ നെറ്റിങ്‌ഗേള്‍ ആശുപത്രി ഡയറക്ടറും അഡിക്ഷന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോക്ടര്‍ വില്യം ഷേണാന്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തേജക മരുന്നുകള്‍ ഉണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തണമെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഒരു ദുശീലമാണെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ വലിയൊരളവില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: