സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം

ഐറിഷ് ലീഗില്‍ ഏഴാം വര്‍ഷത്തിലേക്കു കടക്കുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം.അടുത്തിടെ നടന്ന ജനറല്‍ ബോഡിയില്‍ ശ്രീ ജോര്‍ജ് കണ്ണാടിക്കല്‍ ജോര്‍ജിനെ ക്ലബ്ബിന്റെ പ്രസിഡന്റ് ആയും ശ്രീ ഫിലിപ്പ് ജേക്കബിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.ആല്‍വിന്‍ ഐസക്കിനെ ട്രഷറര്‍ ആയും ശ്രീ മനോജ് ജേക്കബിനെ ടീം മാനേജര്‍ ആയും ജനറല്‍ ബോഡി തിരഞ്ഞെടുത്തു.ശ്രീ ഷിജു നായര്‍ അസ്സോസിയേറ്റ് സെക്രട്ടറി,ജിനു ജോര്‍ജ്എക്‌സിക്യൂട്ടീവ് മെമ്പര്‍,ബില്‍സണ്‍ കുരുവിളഎക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിവരെയും ,ടീം ഒന്നിന്റെ ക്യാപ്റ്റന്‍ ആയി ബെന്‍ലീ അഗസ്റ്റിനെയും, ടീം രണ്ടിന്റെ ക്യാപ്റ്റന്‍ ആയി ജിംസണ്‍ ജോസഫിനെയും ജനറല്‍ ബോഡി തിരഞ്ഞെടുത്തു.

ശ്രീ ജോര്‍ജ് കണ്ണാടിക്കല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒന്‍പത് അംഗ കമ്മിറ്റി ആണ് നിലവില്‍ വന്നത് .രണ്ട് വര്‍ഷ കാലത്തേക്കാണ് കമ്മിറ്റിയുടെ കാലാവധി.നിരവധി വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ക്ലബ്ബിന് ഏകദേശം അന്‍പതോളം മെംബേര്‍സ് ഉള്ള ക്ലബ്ബിന് നിലവില്‍ രണ്ടു ടീം ആണ് ഉള്ളത്.ഡോണബെറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കില്‍ ആണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു .പുതുതായി ക്ലബ്ബില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പരിലോ ഈമെയിലോ ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു.

ഫിലിപ്പ് ജേക്കബ് 0 8 7 2 6 3 3 3 6 4

ഇമെയില്‍ :swordscricketclub@yahoo.com

Share this news

Leave a Reply

%d bloggers like this: