പൊതു സ്വകാര്യ കമ്പനികള്‍ സ്ത്രീ- പുരുഷ ശമ്പള വ്യത്യാസം പ്രസിദ്ധീകരിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ പൊതു- സ്വകാര്യ കമ്പനികള്‍ പ്രതിവര്‍ഷം സ്ത്രീ- പുരുഷ ശമ്പള വ്യതാസം പ്രസിദ്ധീകരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അയര്‍ലണ്ടിലെ സ്വകാര്യ കമ്പനികളില്‍ ശമ്പള അസമത്വം വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ നടപടി. ഈ നിര്‍ദേശത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ വേണമെന്ന് രാജ്യത്തെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 250 തില്‍ അതികം ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകമാകുക.

സി.എസ്.ഒ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീ ജീവനക്കാര്‍ പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതന നിരക്കില്‍കൂടുതല്‍ മണിക്കൂര്‍ തൊഴിലെടുക്കുന്നവര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ശമ്പളത്തിലും, ബോണസ് ഇനത്തിലും സ്ത്രീകള്‍ ഒരുപാട് പുറകിലാണെന്നും സി.എസ്.ഒ വ്യക്തമാക്കിയിരുന്നു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള വ്യത്യാസം പുറത്തുവിടാന്‍ ഐറിഷ് സര്‍ക്കാര്‍ വിവിധ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഇത് ശക്തമായി നടപ്പാക്കാന്‍ കഴിയുന്ന നിയമം അടുത്ത ആഴ്ചയിലെ മന്തിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. നിയമം നിലവില്‍ വന്ന ശേഷം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: