ആന്‍ ക്രിയേഗേലിന്റെ മരണം; കൃത്യം നടത്തിയത് 13-കാരന്‍

ഡബ്ലിന്‍: ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവരുന്നതോടെ ആനിന്റെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയുമെന്ന് പോലീസ്. ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളി പതിമൂന്നുകാരന്‍ ആണെന്ന് ഏതാണ്ട് ഉറപ്പാണെന്ന നിഗമനത്തിലാണ് പോലീസ്. കാണാതായ 14 വയസ്സ് ഉള്ള പെണ്‍കുട്ടിയുടെ മൃതദേഹം ഡബ്ലിന്‍ ലൂക്കനിലെ ഫാം ഹൗസില്‍ വെച്ച് മരിച്ച് മൂന്ന് ദിവസങ്ങള്‍ക്കകം പോലീസ് കണ്ടെത്തിയിരുന്നു.

ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മരണപ്പെട്ടത് തലക്കേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത് നിന്നും ചോരപുരണ്ട ഇഷ്ടികയും, തടികഷ്ണങ്ങളും കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധനാ ഫലം പുറത്തു വരുന്നതോടെ ഇത് സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സ്‌കൂളില്‍ പോയി തിരിച്ചു വരാതിരുന്ന പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: