കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റം: ശനിയാഴ്ച ഉച്ച തിരിഞ്ഞ് കനത്ത മഴയും, ഇടിമിന്നലും പ്രതീക്ഷിക്കാം: 4 കൗണ്ടികളില്‍ വന്‍ സുരക്ഷാ മുന്നറിയിപ്പ്

കോര്‍ക്ക്: അയര്‍ലണ്ടില്‍ കൂടിയ താപനില 23 ഡിഗ്രിയിലെത്തിയെങ്കിലും , ഇന്ന് ഉച്ച തിരിഞ്ഞ് ശക്തമായ മഴയും ഇടിമിന്നലും പ്രതീഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു. കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, വെസ്റ്റ് ഫോര്‍ഡ് , കില്‍കെന്നി കൗണ്ടികളിലാണ് അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചത്. 25 മുതല്‍ 40 എം.എം വരെ മഴ പ്രതീഷിക്കുന്നതിനാല്‍ വെള്ളപൊക്ക സാധ്യത മുന്‍നിര്‍ത്തി ആവശ്യമായ മുകരുതലുകള്‍ കൈക്കൊള്ളണമെന്ന് കൗണ്ടി കൗണ്‍സിലുകള്‍ നിര്‍ദ്ദേശം നല്‍കി.

ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥാ തുടരുന്നതിനാല്‍ അപ്രതീഷിതമായി സംഭവിക്കുന്ന ശക്തമായ ഇടിയോടു കൂടിയുള്ള മഴയെ കരുതിയിരിക്കാന്‍ മെറ്റ്ഏറാന്‍ കേന്ദ്രങ്ങളും മുന്നറിയിപ്പില്‍ വ്യക്തമാകുന്നുണ്ട്. അനുകൂല കാലാവസ്ഥയില്‍ പൊതു സ്ഥലങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ വൈകിട്ട് ഉണ്ടായേക്കാവുന്ന കാലാവസ്ഥാമാറ്റം കണക്കിലെടുക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു . തെക്കന്‍- തെക്കു പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രികരിച്ചാണ് കാലാവസ്ഥാമാറ്റം സംഭവിക്കുക.

വാണിങ് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇന്ന് ഉച്ച തിരിഞ്ഞുള്ള വാഹനയാത്ര സുരക്ഷിതമാക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍പാലിക്കുക. ഇടിമിന്നലിന്റെ തീവ്രത കൂടുമെന്നതിനാല്‍ കഴിവതും ഈ പ്രദേശങ്ങളില്‍ ഇന്ന് വൈകിയുള്ള കാല്‍നട യാത്രയും ഒഴിവാകുന്നതായിരിക്കും അഭികാമ്യം. ദേശീയ വ്യാപകമായ മുന്നറിയിപ് അല്ലെങ്കിലും കാലാവസ്ഥാ മാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലയില്‍ അതി ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: