ഗര്‍ഭഛിദ്ര വിധിയെഴുത്ത്: ഐറിഷ് ചരിത്രത്തിലെ കറുത്ത അദ്ധ്യായം

ഡബ്ലിന്‍: ഹിത പരിശോധന ഫലങ്ങള്‍ നിരാശാജനകമാണ് പ്രോലൈഫ് അംഗങ്ങള്‍. തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ 95 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന തരംഗമാണ് കാണാന്‍ കഴിയുന്നത്. തലസ്ഥാന നഗരിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ ഭൂരിപക്ഷവും അബോര്‍ഷന്‍ വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തി.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ യെസ് വിഭാഗം ശക്തമായി മുന്നോട്ട് പോയി. ഫലം പുറത്തു വന്നതോടെ ഗര്‍ഭച്ഛിദ്രത്തെ പ്രതികൂലിക്കുന്ന ഭരണ അംഗങ്ങള്‍ക്കും ജനവിധിയെ അംഗീകരിക്കേണ്ടി വരും. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമ വിധേയമാകുന്നതോടെ വടക്കന്‍ അയര്‍ലണ്ടുകാര്‍ക്കും ഇവിടെ എത്തി ഗര്‍ഭഛിദ്രം നടത്താന്‍ കഴിയും. ബ്രിട്ടന്റെ ഭാഗമാണെങ്കിലും വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം ഇപ്പോഴും കുറ്റകരമാണ്.

റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നടത്താന്‍ കഴിയുന്നത് വടക്കന്‍ അയര്‍ലണ്ടിലെ സാമൂഹിക ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തും. മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് തവണ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം അനുവദിക്കപ്പെടാന്‍ മൂന്ന് തവണ ഹിതപരിശോധന നടന്നിരുന്നു. അന്നെല്ലാം അബോര്‍ഷന് എതിരെ നിലകൊണ്ട ഐറിഷ് സമൂഹം ഇത്തവണ അബോര്‍ഷന്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. അമ്മയ്ക്കും,ഗര്‍ഭസ്ഥ ശിശുവിനും തുല്യ അവകാശം നല്‍കുന്ന ഭേദഗതി 1983-ലാണ് അയര്‍ലണ്ടില്‍ നിലവില്‍ വന്നത്. സവിത ഹാലപ്പനാവരുടെ മരണത്തോടെയാണ് അയര്‍ലണ്ടില്‍ അബോര്‍ഷന് എതിരെ ശക്തമായ ജനവികാരം പുറത്ത് വന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: