കേളിയിലെ മിന്നിത്തിളങ്ങുന്ന കുഞ്ഞു നക്ഷത്രം: സ്വര രാമന്‍ നമ്പൂതിരി

ഡബ്ലിന്‍: നൃത്തേതര ഇനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച, അയര്‍ലണ്ടിന്റെ അഭിമാനം സ്വര രാമന്‍ നമ്പൂതിരിയ്ക്ക് ഫാ : ആബേല്‍ മെമ്മോറിയല്‍ പുരസ്‌കാരം. സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചില്‍ .നടന്ന പതിനഞ്ചാമതു അന്തര്‍ദേശീയ കേളി കലാമേളയില്‍ ഈ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന പദവിയും ഈ കൊച്ചുമിടുക്കിയ്ക്ക് സ്വന്തം. വിധികര്‍ത്താക്കളെയും സദസ്യരേയും ഒരേപോലെ അത്ഭുതപ്പെടുത്തിയ സ്വര പങ്കെടുത്ത എല്ലാ മത്സരയിനങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ സമ്മാനങ്ങള്‍ വാരിക്കൂട്ടി.

എട്ടു വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കി തനിക്കേറ്റവും ഇഷ്ട്ടപെട്ട സംഗീതത്തിലും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് നൃത്തത്തിലും അമ്മയുടെ ഇഷ്ട ഇനമായ പ്രസംഗത്തിലും മാറ്റുരച്ചാണ് ഈ അവാര്‍ഡിന് അര്‍ഹയായത്.എട്ടു മുതല്‍ മുപ്പതു വയസ്സ് വരെയുള്ള മുന്നൂറോളം മത്സരാര്‍ത്ഥികളില്‍ നിന്നും ഈ അപൂര്‍വനേട്ടം കൈവരിച്ച കൊച്ചുമിടുക്കി ഭാവി സംഗീതത്തിന്റെ ഒരു വാഗ്ദാനമാണ്. അയര്‍ലണ്ടിനകത്തും പുറത്തുമായി ഇതിനോടകം പങ്കെടുത്ത മത്സരങ്ങളിലെല്ലാം തന്നെ ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കിയ സ്വര അയര്‍ലണ്ടില്‍ താമസിക്കുന്ന ഇടശേരി രാമന്‍ നമ്പൂതിരിയുടെയും ബിന്ദു രാമന്റെയും രണ്ടാമത്തെ മകളാണ്. മികച്ച നര്‍ത്തകിയായ സപ്തയാണ് സഹോദരി.

Share this news

Leave a Reply

%d bloggers like this: