ഡബ്ലിന്‍: സിഗ്നല്‍ സംവിധാനത്തിന് തീപിപ്പിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കപ്പെട്ട ഗ്രെയ്സ്റ്റോണ്‍- ഡാല്‍കി സെര്വീസുകള് പുനഃസ്ഥാപിക്കപെട്ടു. ഒരാഴ്ചയോളം നിര്‍ത്തിവെയ്ക്കപ്പെട്ട ഈ റൂട്ടിലൂടെ എല്ലാ സെര്‍വിസുകളും ഓടിത്തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. രാവിലെ 9 മണിയോടെ ബ്രെയില്‍ നിന്നുള്ള ആദ്യ സെര്‍വിസും, 9.30 ഓടെ ഗ്രെയ്സ്റ്റോണില് നിന്നുള്ള സെര്‍വിസുകളും ആരംഭിച്ചു.
റോസ്ലര്‍ യൂറോപോര്‍ട്ട് സെര്‍വിസുകളും നേരെത്തെയുള ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങുമെന്നു റെയില്‍വേ അറിയിച്ചു. ഒരു ആഴ്ച മുഴുവന്‍ സെര്വീസുകള് നിര്‍ത്തിവെയ്ക്കപ്പെട്ടതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിനു ഐറിഷ് റെയില്‍ ക്ഷമാപണം നടത്തി. തിരക്കേറിയ ഗ്രെയ്സ്റ്റോണ്‍- ഡാല്‍കി റൂട്ടില്‍ റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ വന്‍ തോതിലുള്ള യാത്ര ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കപ്പെട്ടത്.
എ.എം