എല്ലാ മരുന്നുകളും ഒരു വിലനിയന്ത്രണ പട്ടികയില്‍; കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഉടന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള മരുന്നുവില നിയന്ത്രണചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മരുന്നുകളെയും വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ അവസാനത്തോടെ ഇതിന്റെ ശ്രമങ്ങള്‍ ആരംഭിക്കും. നിതി ആയോഗിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

നിലവില്‍ ഏകദേശം 850 അവശ്യ മരുന്നകളാണ് സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്ളത്. ഈ മരുന്നുകളുടെ വില ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡെക്സ് പ്രകാരം(ഡബ്ല്യുപിഐ) പരിശോധിക്കാനായി മരുന്ന് വില നിയന്ത്രണ അതോറിറ്റി(എന്‍പിപിഎ)യെയും നിയമിച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടാല്ലാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ 10 ശതമാനം വില കൂട്ടാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ പുതിയ വിലനിയന്ത്രണം വരുമ്പോള്‍ എല്ലാ മരുന്നുകള്‍ക്കും ബാധകമാകുമെന്നാണ് സൂചന.

സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ മരുന്നുകമ്പനികളുടെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാത്തരം മരുന്നുകളെയും ഉള്‍പ്പെടുത്തി വിലവിവര സൂചിക പുറത്തിറക്കും. ഇതിന്‍രെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നു കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കുവാന്‍ പാടുള്ളൂ.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: