ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 25 മരണം; 2000 പേരെ മാറ്റി പാര്‍പ്പിച്ചു; വിമാനത്താവളം അടച്ചിട്ടു.

ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര്‍ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയെ തുടര്‍ന്ന് മേഖലയില്‍ പുകപടലവും ചാരവും നിറഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടുകയും 2000-ത്തില്‍ അധികം ആളുകളെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.

ഫ്യൂഗോ അഗ്നിപര്‍വതത്തിന്റെ തെക്കന്‍ മേഖലയില്‍ താമസിക്കുന്ന കര്‍ഷകരാണ് കൊല്ലപ്പെട്ടതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വെളിച്ചക്കുറവിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും മരിച്ചവര്‍ക്കായുള്ള തിരച്ചിലും തടസപ്പെടുന്നതായും ദുരന്തനിവാരണ സേന അറിയിച്ചു.

അഗ്‌നി പര്‍വ്വതം സ്ഥിതി ചെയ്യുന്ന മേഖലയിലാകെ ചാരവും പുകയും നിറഞ്ഞിരിക്കുന്നത് ജനജീവതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വീടുകളും മരങ്ങളും വാഹനവും ഉള്‍പ്പെടെയുള്ളവ ചാരത്തില്‍ മൂടിയിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഈ പ്രദേശത്ത് താമസിച്ചിരുന്നവരെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സമീപ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും രാജ്യത്തുടനീളം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ദുരിത ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പോലീസിനെയും സൈന്യത്തെയും റെഡ് ക്രോസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: