അനുകൂല്യത്തോടെയുള്ള പാരന്റല്‍ ലീവ് വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനം ഈ വര്‍ഷത്തെ ബഡ്ജറ്റില്‍

ഡബ്ലിന്‍ : മറ്റേര്‍ണിറ്റി -പാറ്റെര്‍നിറ്റി അവധികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ആനുകുല്യത്തോടെയുള്ള പാരന്റല്‍ ലീവ് പ്രഖ്യാപനം ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉണ്ടായേക്കുമെന്ന് സൂചന. ഈ അവധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സ്ത്രീകളുടെയും,കുട്ടികളുടെയും ചുമതല വഹിക്കുന്ന മന്ത്രി മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവന ഇറക്കിയിരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ നടപടിയെ അനുകൂലിക്കുകയും ചെയ്തിരുന്നു.

മന്ത്രി ലിയോ വരേദ്കറും പാരന്റല്‍ ലീവ് നീട്ടുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി മന്ത്രിസഭാ മറ്റൊരു നിയമ നിര്‍മ്മാണത്തിന് ഒരുകുകയാണ്. ജോലിയുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാന്‍ 6 മാസത്തെ അനുക്കൂല്യമില്ലാതെയുള്ള അവധി ലഭിക്കും. ഇത് നേരെത്തെ 4 മാസമായി നിജപ്പെടുത്തിയത് 6 മാസത്തേക്ക് നീട്ടി. കുട്ടിക്ക് 8 വയസ്സ് ആകുന്നത് വരെയുള്ള കാലയളവിലായിരുന്നു ഈ അവധി നേരെത്തെ അനുവദിക്കപ്പെട്ടത്.

പുതിയ നിയമമനുസരിച്ച് കുട്ടിക്ക് 12 വയസ്സ് വരെ പാരന്റല്‍ ലീവ് അനുവദിക്കും. അതായത് പാരന്റല്‍ ലീവ് അമെന്റ്‌മെന്റ് 2017 എന്ന നിയമം അനുസരിച് ഇനി മുതല്‍ അനുകൂല്യമില്ലാതെ, ജോലിയുള്ള രക്ഷിതാക്കള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ കുട്ടിക്ക് 12 വയസ്സ് ആകുന്നതുവരെ 6 മാസം സമയം ലഭിക്കും. ജോലിചെയ്യുന്ന രക്ഷിതാക്കള്‍ക്ക് കുടുംബത്തോടൊപ്പം സമയം പങ്കിടുന്നതിനു നിലവിലെ സമയ പരിധി കുറവാണെന്നു അയര്‍ലണ്ടിലെ നിരവിധി തൊഴില്‍ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരുന്നു.

ജോലിത്തിരക്ക് മൂലം കുടുമ്പത്തെ ശ്രെദ്ധിക്കാന്‍ കഴിയാത്തത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പോലും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ അടങ്ങുന്ന കമ്മിറ്റികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. രക്ഷിതാക്കളുടെ ശ്രെദ്ധ ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ അകപ്പെടുന്ന ബാല്യങ്ങളും അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരികയാണ്. പഠന കാലയളവില്‍ കുട്ടികളിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇവര്‍ക്കു മാതാപിതാക്കളുമായി സമയം ചെലവിടാന്‍ കഴിയാതാണെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ചുണ്ടി കാണിക്കുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: